സർക്കാറുകൾ ബ്രാഹ്മണരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണം; വിവാദപരാമശവുമായി ​ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: നമ്മുടെ സമൂഹത്തിൽ അറിവിന്റെ ദീപം കൊളുത്തിയവർ ബ്രാഹ്മണരാണെന്ന വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. എല്ലാസർക്കാറുകളും ബ്രാഹ്മണരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും രേഖ ഗുപ്ത ആവശ്യപ്പെട്ടു. ബ്രാഹ്മണസഭ സംഘടിപ്പിച്ച ആൾ ഇന്ത്യൻ ബ്രാഹ്മിൻ സമ്മേളനത്തിൽ പ​ങ്കെടുത്ത് സംസാരിക്കവയെയാണ് അവരുടെ പരാമർശം.

പുസ്തകങ്ങളെ മാത്രമല്ല ആയുധങ്ങളേയും അവർ പൂജിച്ചിരുന്നു. ആയുധങ്ങൾക്കും പുസ്തകങ്ങൾക്കും മാത്രമേ രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. അറിവിന്റെ ദീപം ജ്വലിപ്പിച്ചും, മതം പ്രചരിപ്പിച്ചും, സൽസ്വഭാവം വളർത്തിയെടുത്തും, ബ്രാഹ്മണ സമൂഹം എപ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചിട്ടുണ്ട്. ഏത് സർക്കാർ അധികാരത്തിലായാലും, ബ്രാഹ്മണ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാൻ അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും രേഖ ഗുപ്ത ആവശ്യപ്പെട്ടു.

ഡൽഹിയുടെ വികസനം എങ്ങനെ നടപ്പാക്കാമെന്നതിൽ എല്ലാവരും നിർദേശങ്ങൾ സമർപ്പിക്കണം. കഴിഞ്ഞ 27 വർഷമായി മന്ദഗതിയിലാണ് ഡൽഹിയുടെ വികസനം. ഇപ്പോൾ ഗിയർ മാറ്റേണ്ട സമയമായിരിക്കുന്നു. കൂടുതൽ ഊർജിതമായ വികസനം ഡൽഹിക്ക് ആവശ്യമാണെന്നും രേഖ ഗുപ്ത പറഞ്ഞു. നമുക്കൊരുമിച്ച് ഡൽഹിയുടെ വികസനത്തിനായി പ്രവർത്തിക്കാമെന്നും രേഖ ഗുപ്ത പറഞ്ഞു.

ഓരോ സമുദായത്തിനും തുല്യ അവസരങ്ങൾ നൽകാനും സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളെ ആദരിക്കാനുമാണ് തന്റെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. "ഒരു ഐക്യ സമൂഹത്തിന് മാത്രമേ യഥാർത്ഥ പുരോഗതി കൈവരിക്കാൻ കഴിയൂവെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - "Brahmins Ignite Flame Of Knowledge In Society": Rekha Gupta's Caste Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.