Posted On
date_range Updated On
date_range മധ്യപ്രദേശിൽ എട്ടു വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതം
ന്യൂഡൽഹി: മധ്യപ്രദേശിൽ എട്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു. ബേട്ടുൽ ജില്ലയിൽ കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീണതെന്ന് പൊലീസ് അറിയിച്ചു. മാണ്ഡവി ഗ്രാമത്തിൽ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
രണ്ട് വർഷം മുമ്പാണ് കൃഷിസ്ഥലത്ത് നാനക് ചൗഹാൻ എന്നയാൾ കുഴൽക്കിണർ കുഴിച്ചത്. എന്നാൽ, വെള്ളം ലഭിക്കാത്തത് മൂലം ഇത് ഉപയോഗശൂന്യമായിരുന്നു. കുഴൽക്കിണർ മൂടിയിരുന്നുവെന്നും കുട്ടി എങ്ങനെയാണ് ഇതിന്റെ അടപ്പ് തുറന്നതെന്ന് അറിയില്ലെന്നും ചൗഹാൻ പൊലീസ് പറഞ്ഞു.
കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണസേന ഉൾപ്പടെ സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.