ഷഹജന്‍പുര്‍ : വർഷങ്ങൾക്കു ശേഷം അമ്മയെതേടി മകനെത്തി. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീ പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും 27 വര്‍ഷങ്ങള്‍ക്ക് ശേഷം മകൻ അമ്മക്കരികിലെത്തി . നീതിക്ക് വേണ്ടിയുള്ള മകന്റേയും അമ്മയുടേയും നിശ്ചയദാര്‍ഢ്യത്തെ പോലീസും കോടതിയും പിന്തുണച്ചതോടെ പ്രതിയെ 27 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു .
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് . സംഭവം നടന്നതിങ്ങനെ, 1994 ലാണ് പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരായ സഹോദരങ്ങള്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
പോലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഗര്‍ഭം ധരിച്ച പെണ്‍കുട്ടി തന്റെ പതിമൂന്നാം വയസ്സില്‍ ഒരാണ്‍കുട്ടിക്ക് ജന്മം നല്‍കുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ വളര്‍ത്താന്‍ അവളുടെ കുടുംബം സമ്മതിച്ചില്ല. തുടര്‍ന്നാണ് മറ്റൊരാള്‍ക്ക് മകനെ കൈമാറി പെണ്‍കുട്ടിയും കുടുംബവും രാംപുരിലേക്ക് താമസം മാറിയത്.
ഈ പെണ്‍കുട്ടി പിന്നീട് വിവാഹിതയായെങ്കിലും പത്ത് വര്‍ഷത്തിന് ശേഷം ഇവര്‍ വിവാഹമോചിതയായി. കൂട്ടബലാത്സംഗത്തിനിരയായ വിവരം മറച്ചുവെച്ചതിന്റെ പേരിലാണ് വിവാഹബന്ധം ഒഴിവാക്കാന്‍ ഇവരുടെ ഭര്‍ത്താവ് നിര്‍ബന്ധിച്ചത്. സംഭവം നടന്ന് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അമ്മയെ തേടിയുള്ള മകന്റെ അപ്രതീക്ഷിതമായ കടന്നുവരവ്.
പിതാവ് ആരാണെന്നറിയണം എന്നായിരുന്നു മകന്റെ ആവശ്യം. നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ഇരുവരും കോടതിയെ സമീപിച്ചു. തന്നെ ബലാത്സംഗത്തിനിരയാക്കിയവരെ കുറിച്ച് കോടതിയില്‍ സ്ത്രീ വെളിപ്പെടുത്തി. 2021 മാര്‍ച്ചിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ ഹൈദരാബാദില്‍ കണ്ടെത്തി.
എന്നാല്‍ സ്ത്രീയെ അറിയില്ലെന്നായിരുന്നു അറസ്റ്റിലായ ആളുടെ വാദം. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്. മുഹമ്മദ് റാസി എന്ന 48 വയസ്സുകാരനാണ് മകന്റെ പിതാവ് എന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
ഇയാളുടെ സഹോദരനും മറ്റൊരു പ്രതിയുമായ നാഖി ഹസന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളരെ കാലപ്പഴക്കമുള്ള കേസായതിനാല്‍ അന്വേഷണത്തില്‍ ഏറെ സങ്കീര്‍ണതകളുണ്ടായിരുന്നുവെന്ന് കേസ് അന്വേഷണം നടത്തിയ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രതികളുടെ പേര് പറഞ്ഞെങ്കിലും മറ്റ് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
വളരെ പഴയ സംഭവമായിരുന്നെങ്കിലും നീതി ഉറപ്പാക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. സ്ത്രീ പറഞ്ഞ സ്ഥലങ്ങളില്‍ വിവിധ അന്വേഷണ സംഘങ്ങളെ അയച്ചാണ് കൂടുതല്‍ വിവരങ്ങള്‍ തേടിയത്. വളരെ പണിപ്പെട്ടാണ് ഹൈദരാബാദിൽ കഴിയുന്ന ഇവരെ കണ്ടെത്തിയതെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മേന്ദ്ര കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.