ബി.ജെ.പി നേതാവ് ബൊപ്പയ്യ പ്രോ ടെം സ്പീക്കർ; എതിർപ്പുമായി കോൺഗ്രസ് 

ബംഗളൂരു: കർണാടകയിലെ പ്രോ ടെം സ്പീക്കറായി ബി.ജെ.പി എം.എൽ.എ ബൊപ്പയ്യയെ തെരഞ്ഞെടുത്തു. ബൊപ്പയ്യയെ സ്പീക്കറായി തെരഞ്ഞടുത്തുകൊണ്ടുള്ള ഗവർണറുടെ ഉത്തരവിറങ്ങി. നാളെ നടക്കുന്ന നിർണായകമായ വിശ്വാസവേട്ടെടുപ്പിൽ സഭയെ നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും.

എന്നാൽ, പ്രേടേം സ്പീക്കറുടെ നിയമനം നിയമവിധേയമല്ലെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ് വി പറഞ്ഞു. സഭയിലെ മുതിർന്ന അംഗത്തെ സ്പീക്കറാക്കുന്നതാണ് കീഴ്വഴക്കം. അത് പാലിക്കപ്പെടണമെന്നും കോൺഗ്രസ് അഭിഭാഷകൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവായ നിയമസഭയിലെ മുതിർന്ന അംഗം വി.ആർ ദേശ് പാണ്ഡെയാണ് മുതിർന്ന അംഗം. മുതിർന്ന അംഗത്തെ സ്പീക്കറായി നിയമിക്കണമെന്ന് സുപ്രീംകോടതിയും നിർദേശിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങളില്ലാത്തതിനാൽ പ്രോടേം സ്പീക്കർ നിയമനത്തിനെതിരെ നിയമപരമായി നീങ്ങാൻ കോൺഗ്രസിനാവില്ല.

നാളെ ​ൈവകീട്ട്​ നാലിനാണ്​ വിശ്വാസവോ​െട്ടടുപ്പ്​. വോ​െട്ടടുപ്പ്​ എങ്ങനെ വേണമെന്ന്​ പ്രോടേം സ്​പീക്കർ  തീരുമാനിക്കുമെന്ന്​ കോടതി വ്യക്​തമാക്കി. രഹസ്യ ബാലറ്റ്​ വേണമെന്ന അറ്റോർണി ജനറൽ കെ.കെ വേണുഗോപാലി​​​​​​​​​​​​​​​​െൻറ ആവശ്യം കോടതി തള്ളി. ഭൂരിപക്ഷം തെളിയിക്കാൻ തിങ്കളാഴ​്​ച വരെ സമയം വേണമെന്ന ബി.ജെ.പിയുടെ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു. വോ​െട്ടടുപ്പ്​ വരെ യെദിയൂരപ്പ നയപരമായ ഒരു തീരുമാനവും എടുക്കരു​െതന്നും കോടതി നിർദേശിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ യെദിയൂരപ്പക്ക്​ 15 ദിവസത്തെ സമയമായിരുന്നു ഗവർണർ വാജുഭായ്​ വാല നൽകിയിരുന്നത്​. ഭൂരിപക്ഷം തെളിയിക്കുന്നത് വരെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിർദേശിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

Tags:    
News Summary - bopaiah-pro-term-speaker-india-new

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.