കൊൽക്കത്തയിൽ ബി.ജെ.പി എം.പിയുടെ വസതിയിലേക്ക്​ ബോംബ്​ എറിഞ്ഞതായി പരാതി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി എം.പിയുടെ വസതിയിലേക്ക്​ വീണ്ടും ബോംബ്​ എറിഞ്ഞതായി പരാതി. ബി.ജെ.പി എം.പി അർജുൻ സിങ്ങിന്‍റെ വീട്ടിലേക്ക്​ മൂന്ന്​ ബോംബുകൾ എറിഞ്ഞതായാണ്​ പരാതി.

പൊലീസും ബോംബ്​ സ്​ക്വാഡും സ്​ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്​തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധനക്കായി ശേഖരിച്ചു.

തൃണമൂൽ കോൺഗ്രസിന്‍റെ തണലിൽ ജീവിക്കുന്ന ഗുണ്ടകളാണ്​ ആക്രമണത്തിന്​ പിന്നി​െലന്ന്​ അർജുൻ സിങ്​ ആരോപിച്ചു.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച തൃണമൂൽ, ബി.ജെ.പി രാഷ്​ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു.

സെപ്​റ്റംബർ എട്ടിന്​ രാവിലെ ബൈക്കിലെത്തിയ മൂന്നുപേർ എം.പിയുടെ വീടിന്​ നേരെ ബോംബ്​ എറിഞ്ഞതായി പരാതി നൽകിയിരുന്നു. സംഭവത്തിൽ ആർക്കും പരി​ക്കേറ്റിരുന്നില്ല. വീടിന്​ ചില കേടുപാടുകൾ സംഭവിച്ചിരുന്നു.

സെപ്​റ്റംബർ എട്ടിന്​ സംസ്​ഥാനത്ത്​ വ്യാപക അതിക്രമങ്ങൾ അരങ്ങേറിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷമുണ്ടായ ആക്രമണത്തിൽ എൻ.ഐ.എ കഴിഞ്ഞദിവസം അന്വേഷണം​ പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Bombs Thrown Again At Bengal BJP MP's Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.