Posted On
date_range Updated On
date_range ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: പൊലീസിെൻറ വാർത്താസമ്മേളനത്തെ വിമർശിച്ച് ബോംബെ ഹൈകോടതി
മുംബൈ: പുണെ ഭീമ -കൊരെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനു ശേഷം മഹാരാഷ്ട്ര പൊലീസ് നടത്തിയ വാർത്താ സമ്മേളനത്തെ വിമർശിച്ച് ബോംബെ ഹൈകോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പൊലീസ് എന്തിന് വാർത്താസമ്മേളനം നടത്തിയെന്ന് ഹൈകോടതി ചോദിച്ചു.
അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നായിരുന്നു വാർത്താസമ്മേളനത്തിൽ പൊലീസ് പറഞ്ഞത്.
അതേസമയം, ഭീമ- കൊരെഗാവ് സംഘർഷത്തിനു കാരണമെന്ന് പൊലീസ് ആരോപിക്കുന്ന എൽഗാർ പരിഷത്ത് സമ്മേളനം എൻ.െഎ.എ അന്വേഷിക്കണമെന്ന പരാതി പരിഗണിക്കുന്നത് സെപ്റ്റംബർ ഏഴിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് പരാതിയുടെ കോപ്പി നൽകാത്തതിനെ തുടർന്നാണ് കേസ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.