കങ്കണയുടെ ഓഫീസ്​ കെട്ടിടം പൊളിക്കുന്ന നടപടിക്ക്​ ബോംബെ ഹൈകോടതി സ്​റ്റേ


മുംബൈ: ബോളിവുഡ്​ താരം കങ്കണ റണാവത്തി​െൻറ ബാന്ദ്രയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്നത് ബോംബൈ ഹൈകോടതി സ്‌റ്റേ ചെയ്തു. കങ്കണയുടെ പരാതിയില്‍ വിശദീകരണം നല്‍കാനും ബ്രിഹാൻ മുംബൈ കോര്‍പറേഷനോട്  കോടതി ആവശ്യപ്പെട്ടു.

കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിർമിച്ചത് അനധികൃതമായെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എം.സി പൊളിക്കൽ നടപടികൾ ആരംഭിച്ചത്​. കെട്ടിടത്തിൽ അധനികൃത കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും നടത്തിയെന്നും അതിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം ബി.എം.സി അധികൃതർ നോട്ടീസ്​ പതിച്ചിരുന്നു.

ബുധനാഴ്​ച രാവിലെ മണ്ണുമാന്തി യന്ത്രം അടക്കം പൂർണ സാമഗ്രികൾ സ്ഥലത്തെത്തിച്ചാണ് അധികൃതർ പൊളിക്കൽ തുടങ്ങിയത്​. തുടർന്ന്​ പൊളിക്കൽ നടപടി നിർത്തണമെന്നാവശ്യപ്പെട്ട്​ കങ്കണയുടെ അഭിഭാഷകൻ റിസ്​്വാൻ സിദ്ദിഖി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അനധികൃതമായല്ല കെട്ടിടം നിർമിച്ച​െതന്നും കോവിഡ്​ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 30 വരെ പൊളിക്കല്‍ നടപടിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കങ്കണയുടെ അഭിഭാഷകൻ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, വൈ പ്ലസ്​ സ​ുരക്ഷയോടെ കങ്കണ ഹിമാചൽ പ്രദേശിൽ നിന്നും മുംബൈയിലെത്തി. താരത്തിനെതിരായ പ്രതിഷേധം കണക്കിലെടുത്ത്​ കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.