Posted On
date_range Updated On
date_range അരുണാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍പ്പെട്ട ഏഴ് സൈനികര്‍ മരിച്ചു
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍പ്പെട്ട ഏഴ് സൈനികര്‍ മരിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. കെമെങ്ങ് മേഖലയിലാണ് ഇന്നലെ ഹിമപാതത്തില്‍ സൈനികര്‍ കുടങ്ങിയത്.
പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസമായി മോശം കാലാവസ്ഥയും മഞ്ഞ് വീഴ്ചയുമുണ്ടെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. പട്രോളിങ്ങിനിടെയാണ് സൈനികര്‍ അപകടത്തിൽ മരിച്ചത്.
ഹിമപാതത്തില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തെ പ്രദേശത്ത് എത്തിച്ചിരുന്നു. വ്യോമസേനയും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും ഏഴ് സൈനികരെയും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.