Posted On
date_range Updated On
date_range ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; അഞ്ച് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു
നാരായൺപുർ: ഛത്തിസ്ഗഢിലെ നാരായൺപുർ ജില്ലയിലെ ഗോബെൽ ഗ്രാമത്തിൽ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു.
സുരക്ഷാസേനയിലെ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ഇൻഡോ-തിബത്തൻ ബോർഡർ പൊലീസും ചേർന്ന് നക്സൽ വേട്ടക്കിറങ്ങുകയായിരുന്നു.
ഏറ്റുമുട്ടലിനുശേഷം നടത്തിയ പരിശോധനയിലാണ് യൂനിഫോം ധാരികളായ അഞ്ച് നക്സലൈറ്റുകളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഇതോടെ ഈ വർഷം സംസ്ഥാനത്ത് കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ എണ്ണം 122 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.