ഭോപാലിൽ അന്ധയായ 53കാരിയെ ബലാത്സംഗം ചെയ്​തു

ഭോപാൽ: ലോക്​ഡൗണിനിടെ വീട്ടിൽ തനിച്ചായിരുന്ന അന്ധയായ സ്​ത്രീയെ ബലാത്സംഗം ചെയ്​തു. ബാങ്ക്​ ഓഫിസറായ 53 കാരിയെയ ാണ്​ ബലാത്സംഗത്തിനിരയാക്കിയത്​. ഇവരുടെ ഭർത്താവ്​ ലോക്​ഡൗണിൽ കുടുങ്ങി രാജസ്​ഥാനിലായിരുന്നു.

ബാൽക്കണിയിലൂടെ വീട്ടിനകത്തേക്ക്​ കടന്ന പ്രതി സ്​ത്രീയുടെ ഫോൺ കൈവശപ്പെടുത്തിയ ​ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. കരച്ചിൽ കേട്ട്​ സമീപ​ത്തെ വീട്ടുകാർ വാതിൽ തുറന്ന്​ അകത്തെത്തിയപ്പോ​േഴക്കും പ്രതി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന്​ രാജസ്​ഥാനിൽ കുടുങ്ങിയ ഭർത്താവിനെ ​പൊലീസിൻെറ പ്ര​േത്യക അനുമതിയോടെ ​വീട്ടിലെത്തിച്ചു.

ചൂട്​ കൂടിയതിനെ തുടർന്ന്​ സ്​ത്രീ ജനൽ തുറന്നിടുകയായിരുന്നു. രണ്ടാം നിലയിൽ താമസിക്കുന്ന ഇവരുടെ ജനൽ തുറക്കുന്നത്​ കോണിപ്പടിയിലേക്കാണ്. ഇതുവഴിയാണ്​ പ്രതി അകത്തെത്തിയത്​. പ്രതിക്കായി അന്വേഷണം ശക്തമാക്കിയതായും​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Blind woman raped in Bhopal during lockdown -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.