Posted On
date_range Updated On
date_range തെലങ്കാനയിലെ നിസാമാബാദിൽ സ്ഫോടനം
ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിൽ സ്ഫോടനം. ബഡാ ബസാറിൽ ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. ഫയർ ഫോഴ്സ് ഉടൻ സ്ഥലത്തെത്തുകയും പരിക്കേവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഒരു ബോക്സിലുണ്ടായിരുന്ന രാസവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് ടൗൺ പൊലീസ് എസ്.എച്ച്.ഒ പറഞ്ഞു. സ്ഫോടനത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് പൊലീസ് തെളിവ് ശേഖരിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.