ചണ്ഡീഗഢ്: ജലന്ധറിൽ യൂടൂബർ റോസർ സന്ധുവിന്റെ വീടിനു നേർക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പാകിസ്ഥാനി ഗുണ്ടാസംഘം ഉത്തരവാദിത്തം ഏറ്റെടുത്തു. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. ഒരു അഞ്ജാത വ്യക്തി വീടിനു നേരെ ഗ്രനേഡിനു സമാനമായ വസ്തു എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊട്ടിത്തെറിക്കാത്തതിനാൽ ആർക്കും പരിക്കോ വീടിനു കേടുപാടുകളോ ഉണ്ടായിട്ടില്ല.
ഗുണ്ടാസംഘാംഗളിലൊരാളായ ഷഹ്സാദ് ഭാട്ടി പങ്കുവച്ച വീഡിയോയിൽ മുസ്ലീം സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതായി ആരോപിക്കുന്നു. ആക്രമണത്തെ അയാൾ അതിജീവിച്ചാൽ ഇനിയും ആവർത്തിക്കുമെന്നും പറയുന്നു. ഒപ്പം ആക്രമണത്തിന് തന്നെ സഹായിച്ചവർക്ക് നന്ദിയും അറിയിക്കുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഗ്രനേഡിനു സമാനമായ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയെങ്കിലും ഇത് ഗ്രനേഡാണെന്ന് ഉറപ്പിച്ചിട്ടില്ല. പൊലീസ് തുടരന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.