റെയിൽവേ ജോലി അഴിമതി: ബി.ജെ.പി നേതാവി​െൻറ ബന്ധു അറസ്​റ്റിൽ

കൊൽക്കത്ത: പശ്​ചിമ ബംഗാളിൽ ബി.ജെ.പി ​േനതാവ്​ മുകുൾ റോയിയുടെ ഭാര്യാ സഹോദരൻ റെയിൽവേ ജോലി അഴിമതി കേസിൽ അറസ്​റ്റിൽ. റെയിൽവേ ഉദ്യോഗാർഥിക​െള വഞ്ചിച്ചു​െവന്ന കേസിൽ​ ശ്രിജൻ റോയിയാണ്​ ഡൽഹി വിമാനത്താവളത്തിൽ അറസ്​റ്റിലായത്​. പശ്​ചിമ ബംഗാളിലെ ബിസ്​പൂർ സ്​റ്റേഷനിലെ പൊലീസ്​ ഉദ്യോഗസ്​ഥർ ഡൽഹിയിലെത്തിയാണ്​ ശ്രിജനെ അറസ്​റ്റ്​ ചെയ്​തത്​. ആറ്​ വർഷം മുമ്പുള്ള പരാതിയിലാണ്​ അറസ്​റ്റ്​. 

പരീക്ഷക്ക്​ മുമ്പ്​ തന്നെ റെയിൽവേയിൽ ജോലി നൽകാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ നിരവധി ഉദ്യോഗാർഥികളിൽ നിന്ന്​ ശ്രിജൻ പണം കൈപ്പറ്റിയിട്ടുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമക്കുക, വഞ്ചിക്കുന്നതിനായി വ്യാജരേഖ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്​. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 12 ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. സംഭവം നടക്കുന്ന 2012ൽ മുകുൾ റോയിയായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി. ശ്രീജ​​​​​​െൻറ അറസ്​റ്റ്​ തൃണമൂൽ കോൺഗ്രസ്​ നടത്തിയ രാഷ്​​​്ട്രീയ ഗൂഢാലോചനയാണെന്നും യാഥാർഥത്തിൽ തന്നെയാണ്​ ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുകുൾ റോയി ആരോപിച്ചു. മുൻ ​തൃണമൂൽ കോൺഗ്രസ്​ എം.പിയായിരുന്ന മുകുൾ റോയി പിന്നീട്​ ബി.ജെ.പിയിൽ ചേരുകയായിരുന്നു. 

Tags:    
News Summary - BJP’s Mukul Roy's Relative In Arrest for Railway Job Scam -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.