ലഖ്നോ: അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ വിലക്കിനെ അനുകൂലിച്ച് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. അമേരിക്കയിൽ നടപ്പിലാക്കിയതിന് സമാനമായി ഇന്ത്യയിലും വിലക്ക് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പിയുടെ പ്രചാരണത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
പടിഞ്ഞാറൻ യു.പിയിൽ ഹിന്ദുക്കൾ പലായനം ചെയ്യുകയാണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് അടുത്ത കശ്മീർ ആയി മാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കശ്മീരിൽ പണ്ഡിറ്റുകൾ പലായനം ചെയ്തതിന് സമാനമായ സാഹചര്യമാണ് ഉത്തർപ്രദേശിൽ നില നിൽക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംഭവിക്കാതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതിന്. കശ്മീർ നമുക്ക് നഷ്ടപ്പെട്ടു എന്നാൽ പടിഞ്ഞാറൻ ഉത്തർപ്രദേശ് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.