വംശീയ അധിക്ഷേപ വിവാദത്തിനിടെ രമേശ് ബിധൂരിക്ക് നിർണായക ചുമതല നൽകി ബി.ജെ.പി

ന്യൂഡൽഹി: ഡാനിഷ് അലിക്കെതിരെ അപകീർത്തി പരാമർശം നടത്തി കുപ്രസിദ്ധനായ ​രമേശ് ബിധൂരിക്ക് തെരഞ്ഞെടുപ്പിലെ നിർണായക ചുമതല നൽകി ബി.ജെ.പി. രാജസ്ഥാനിലെ ടോങ്ക് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതലയാണ് ബി.ജെ.പി എം.പിക്ക് നൽകിയിരിക്കുന്നത്.

കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബി.ജെ.പിയുടെ നടപടി. സചിൻ പൈലറ്റിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ടോങ്ക്. നവംബറിൽ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇപ്പോഴുള്ള അഭ്യൂഹം. 200 അംഗ നിയമസഭയിലേക്കാണ് രാജസ്ഥാനിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.

ചന്ദ്രയാൻ 3ന്‍റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിയത്. ‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറയുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്.

Tags:    
News Summary - BJP’s Ramesh Bidhuri, who shouted anti-Muslim slurs, gets key poll responsibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.