മണിക് സാഹ പുതിയ ത്രിപുര മുഖ്യമ​ന്ത്രി

ന്യൂഡൽഹി: ഡോ.മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി. ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. ദന്തരോഗ വിദഗ്ധനായ മണിക് സാഹ കഴിഞ്ഞ മാസമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ത്രിപുര ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

ബിപ്ലബ് ദേബ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ബി.ജെ.പിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് രാജിയെന്ന് സൂചന. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉൾപ്പടെ ഉയർത്തിയിരുന്നു.ത്രിപുരയിലെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബിപ്ലബിന്റെ രാജി ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയതിന് തുടർന്ന് പ്രതിപക്ഷ പാർട്ടികളിലെ ​പ്രവർത്തകർക്കെതിരെ വലിയ രീതിയിൽ ആക്രമണങ്ങൾ നടന്നിരുന്നു. ഇത് കനത്ത പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായി ബി.ജെ.പി മുഖ്യമന്ത്രിയെ മാറ്റിയത്. 

Tags:    
News Summary - BJP's Manik Saha Made Tripura Chief Minister A Year Ahead Of Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.