ബെൽത്തങ്ങാടിയിൽ ബി.ജെ.പി പ്രചാരണ വാഹനം തെര.അധികൃതർ പിടിച്ചെടുത്തു

മംഗളൂരു: ക്ഷേത്രം പ്രചാരണത്തിന് ഉപയോഗിച്ച ബി.ജെ.പിക്ക് ബെൽത്തങ്ങാടിയിൽ തിരിച്ചടി. സ്ഥാനാർത്ഥി ഹരീഷ് പൂഞ്ചയുടെ പ്രചാരണത്തിന് ധർമ്മസ്ഥല ശ്രീ മഞ്ചുനാഥ ക്ഷേത്രം ഉപയോഗിച്ച വാഹനം തെരഞ്ഞെടുപ്പ് അധികൃതർ പിടിച്ചെടുത്തു.

എൽ.ഇ.ഡി സ്ക്രീനിൽ ക്ഷേത്രത്തി​െൻറ ചിത്രം തിളങ്ങുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്ഥാനാർത്ഥിയുടെ ഫോട്ടോ ഉൾപ്പെടുത്തിയ വാഹനം ശനിയാഴ്ച രാത്രി ബെൽത്തങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയെത്തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്.

Tags:    
News Summary - BJP’s campaign vehicle seized over displaying photo of Shri Kshetra Dharmasthala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.