ചെന്നൈ: തൂത്തുക്കുടിയിൽ നടന്ന യോഗത്തിനിടെ കർഷക സംഘടന നേതാവിനെ ബി.ജെ.പി പ്രവർത്തക ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ബി.ജെ.പി നേതൃത്വത്തിന് തലവേദനയാകുന്നു. കേന്ദ്രത്തിന്‍റെ കർഷകദ്രോഹ നടപടികൾക്കെതിരെ ലഘുലേഖ വിതരണം ചെയ്തതിൽ പ്രതിഷേധിച്ചാണ് ബി.ജെപി വനിതാ വിഭാഗം സെക്രട്ടറി നെല്ലൈയമ്മാൾ കർഷക സംഘം നേതാവായ അയ്യാകണ്ണിനെ അടിച്ചത്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾക്കെതിരെ തിരുച്ചെന്തൂർ ക്ഷേത്രത്തിൽ വെച്ച് ലഘുലേഖ വിതരണം ചെയ്തതോടെയാണ് സംഘർഷമുണ്ടായത്.
അയ്യാകണ്ണ് വഞ്ചക എന്ന് വിളിച്ചതാണ് നെല്ലൈയമ്മാളെ പ്രകോപിപ്പിച്ചത്. തന്നെ മോശം വാക്കുകൾ കൊണ്ട് അധിക്ഷേപിച്ച അയ്യാകണ്ണിനെ നെല്ലൈയമ്മാൾ ചെരിപ്പുകൊണ്ട് അടിക്കുകയായിരുന്നു.
എന്നാൽ തങ്ങളുടെ പ്രവർത്തകയെ ലൈംഗികത്തൊഴിലാളി എന്ന് വിളിച്ചതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. കർഷക നേതാവിനെ അറസ്റ്റ് ചെയ്യണെന്നും ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.