മധുര: മധുരയില്‍ അംബേദ്കർ പ്രതിമയില്‍ മാല ചാർത്താനെത്തിയ ബി.ജെ.പി നേതാവിനെയും സംഘത്തേയും വി.സി.കെ (വിടുതലൈ ചിരുത്തൈഗൾ കച്ചി) പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഔട്ട് പോസ്റ്റ് ഏരിയയിലുള്ള അംബേദ്കർ പ്രതിമയ്ക്ക് സമീപമായിരുന്നു സംഘർഷം.
ഡോ. ബി.ആർ. അംബേദ്കറുടെ 130ാം ജന്മവാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് ബി.ജെ.പി മധുര റൂറൽ പ്രസിഡന്‍റ് സുശീന്ദ്രന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകർ പ്രതിമയിൽ മാലയണിയിക്കാനെത്തിയത്. വി.സി.കെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ഇത് തടയാൻ ശ്രമിച്ചെങ്കിലും ബി.ജെ.പി പ്രവർത്തകർ പിൻമാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് വി.സി.കെ പ്രവർത്തകർ കല്ലും വടികളുമായി അവരെ ആക്രമിക്കാൻ ശ്രമിക്കുകയും അവിടെ നിന്നും ഓടിക്കുകയുമായിരുന്നു.
വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വി.സി.കെ പ്രവർത്തകർ കല്ലും വടിയുമായി അവിടെ തടിച്ചുകൂടി. ഒടുവിൽ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. മധുര കലക്ട്രേറ്റ് പരിസരത്തും സമാന സംഭവം അരങ്ങേറി. ഇവിടെയും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ അംബേദ്കറിന്റെയും പെരിയാറിന്‍റെയും പ്രതിമകള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമം നടന്നിരുന്നു. ഇതിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് വി.സി.കെ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.