കർണാടക സർക്കാറിനെ അസ്ഥിരമാക്കാൻ ബി.ജെ.പി ശ്രമം -എച്ച്​.ഡി കുമാരസ്വാമി

ബംഗളൂരു: വിമത എം.എൽ.എമാരെ സ്വാധീനിച്ച് ബി.ജെ.പി കർണാടക സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന്​ മുഖ ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി. നിക്ഷേപതട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന വിമത എം.എൽ.എ റോഷൻ ബെയ്​ഗിനെ രക്ഷപ്പെടുത്താനാണ്​ ബി.ജെ.പി ശ്രമിച്ചതെന്നും കുമാരസ്വാമി ആരോപിച്ചു.

റോഷൻ ബെയ്​ഗ് ബംഗളൂരു വിമാനത്താവളത്തിൽ എത്തിയത്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ ബി.എസ്​ യെദ്യൂരപ്പയുടെ പേഴ്​സണൽ അസിസ്​റ്റൻറ്​ സന്തോഷിനൊപ്പമായിരുന്നുവെന്നത്​ പാർട്ടിയുടെ പങ്ക്​ വെളിപ്പെട​ുത്തുന്നു. ബെയ്​ഗിനെ അറസ്​റ്റ്​ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം എത്തിയതോടെ സന്തോഷ്​ ഓടി രക്ഷപ്പെടുകയാണുണ്ടായത്​. ബി.ജെ.പി എം.എൽ.എ യേ​ാഗേശ്വറും ഇവർക്കൊപ്പം ഉണ്ടായിരുന്നു. തട്ടിപ്പ്​ കേസിൽ അന്വേഷണം നേരിടുന്ന ബെയ്​ഗിനെ സഹായിക്കാൻ ശ്രമിച്ചത്​ കുതിരക്കച്ചവടത്തിലൂടെ കർണാടക സർക്കാറിനെ അസ്ഥിരപ്പെടുത്തുന്നതിൽ ബി.ജെ.പിക്ക്​ നേരിട്ട്​ പങ്കുണ്ടെന്ന്​ വ്യക്തമാകുന്നുവെന്നും കുമാരസ്വാമി ട്വീറ്റിൽ ആരോപിച്ചു.

എന്നാൽ കുമാരസ്വാമിയുടെ ആരോപണം ബി.ജെ.പി നിഷേധിച്ചു. ബെയ്​ഗിനൊപ്പം യെദ്യൂരപ്പയുടെ പി.എ സന്തോഷ്​ ഉണ്ടായിരുന്നുവെന്നത്​ തെറ്റാണ്​. മുഖ്യമന്ത്രി വ്യാജ വാർത്തകളിലൂടെ തെറ്റിദ്ധാരണ പരത്തുകയാണ്​. റോഷൻ ബെയ്​ഗ്​ തനിച്ചാണ്​ യാത്രക്കെത്തിയിരുന്നത്​. വസ്​തുതകൾ പുറത്തുകൊണ്ടുവരുന്നതിനായി ബോർഡിങ്​ പാസും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കണമെന്ന്​ ആവശ്യപ്പെടുകയാണെന്നും ബി.ജെ.പി സംസ്ഥാന ഘടകം ട്വിറ്ററിലൂടെ മറുപടി നൽകി.

തിങ്കളാഴ്​ച രാത്രി മുംബൈയിലേക്ക്​ പോകുന്നതിനായി ബംഗളൂരു വിമാനത്താവളത്തിലെത്തിയ റോഷൻ ബെയ്​ഗിനെ ജ്വല്ലറി നിക്ഷേപതട്ടിപ്പു കേസ്​ അന്വേഷിക്കുന്ന എസ്​.​െഎ.ടി സംഘം കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

Tags:    
News Summary - BJP Trying to Destabilise Karnataka Govt, - HD Kumaraswamy - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.