ജയ്പൂർ: മതത്തിന്റെ പേരിൽ സംഘർഷം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് സ്ഥാനാർഥി മുകേഷ് ഭകറിന് വേണ്ടി നാഗൗർ ജില്ലയിലെ ലാഡ്‌നൂനിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ജനങ്ങൾക്കിടയിൽ ഭിന്നിപ്പും സംഘർഷവും സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവർ മതത്തിന്റെ പേരിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ജാഗ്രത പാലിക്കണം"- സചിൻ പൈലറ്റ് പറഞ്ഞു.
പർബത്‌സറിലെ കോൺഗ്രസ് സ്ഥാനാർഥി രാംനിവാസ് ഗവാഡിയയെ പിന്തുണച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലും സചിൻ പൈലറ്റ് പങ്കെടുത്തു.
200 സീറ്റുകളുള്ള രാജസ്ഥാൻ നിയമസഭയിലേക്ക് നവംബറിൽ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 3 നാണ് വോട്ടെണ്ണൽ. നവംബർ 6 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.