Posted On
date_range Updated On
date_range കോവിഡ് ലക്ഷണം: ബി.ജെ.പി നേതാവ് സാംബിത് പത്ര ആശുപത്രിയിൽ
ന്യൂഡൽഹി: കോവിഡ് ലക്ഷണത്തെ തുടർന്ന് ബി.ജെ.പി ദേശീയ വക്താവ് സാംബിത് പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്.
കോവിഡ് ലക്ഷണങ്ങൾ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പരിശോധന ഫലം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
ചാനൽ ചർച്ചകളിൽ മിക്കതിലും ബി.ജെ.പിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നേതാവാണ് പത്ര. സമൂഹമാധ്യമങ്ങളിലും അദ്ദേഹം വളരെ സജീവമാണ്. വ്യാഴാഴ്ചയും നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.