ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ മരണത്തെ പോലും ബി.ജെ.പി രാഷ്ട്രീയപരമായി ഉപയോഗിക്കുന്നുവെന്ന് മരുമകൾ കരുണ ശുക്ല. വാജ്പേയിയുടെ പേരിൽ ബി.ജെ.പി സ്വാർഥ രാഷ്ട്രീയം കളിക്കുകയാണ്. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി അദ്ദേഹത്തിെൻറ പേര് ഉപയോഗിക്കുന്നുവെന്നും ശുക്ല ആരോപിച്ചു.
വാജ്പേയിയുടെ ജീവിതകാലം മുഴവൻ ആ പേരിൽ നിന്ന് ലാഭം കൊയ്തവരാണ് ബി.ജെ.പി. ഇപ്പോൾ മരണ ശേഷവും വാജ്പേയിയുടെ പേരുപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ്. അതിന് ബി.ജെ.പിക്ക് ഒരു ലജ്ജയുമില്ലെന്നും ശുക്ല ആരോപിച്ചു. മുൻ ലോക് സഭാ എം.പിയായിരുന്നു ശുക്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.