ബി.ജെ.പിക്കാർ തുഗ്ലക്കിൻെറ സന്തതികൾ -മമത ബാനർജി

കൊൽക്കത്ത: മുഹമ്മദ് ബിൻ തുഗ്ലക്കിൻെറ സന്തതിയാണ് ബി.ജെ.പിയെന്നും അവരിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ജനങ്ങൾ ഒന് നിക്കണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിയെപ്പോലെ ദുശ്ശാസനന്മാരുടെ പാർട്ടിയല്ല തൃണമൂലെന് നും മമത പറഞ്ഞു. മഹാഭാരത കഥാപാത്രമായ ദുശ്ശാസനനെ മോശം ഭരണത്തിൻെറ പ്രതീകമായാണ് കാണുന്നത്. നാദിയ ജില്ലയിൽ റാലിയ െ അഭിസംബോധന ചെയ്യുകയായിരുന്നു മമത.

“ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന വിഭാഗത്തിൽ ഞാൻ പെടുന്നില്ല. ബി.ജ െ.പി നേതാക്കളുടെ പ്രേരണയാലാണ് ഷഹീൻ ബാഗിലും ജാമിഅ മില്ലിയക്ക് പുറത്തും വെടിവെപ്പുണ്ടായത്. ജനങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളാണിത്. വിദ്വേഷവും ഭയവും പ്രചരിപ്പിക്കുകയല്ലാതെ അവർക്ക് മറ്റ് അജണ്ടയില്ല. തകർന്നുകൊണ്ടിരിക്കുന്ന രാജ്യത്തിൻെറ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ അവർക്ക് പദ്ധതിയില്ല. യൂണിയൻ ബജറ്റ് വട്ടപൂജ്യമായിരുന്നു. രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകാൻ ബി.ജെ.പിക്ക് ഒരു വികസന പദ്ധതിയും ഇല്ല. പാവപ്പെട്ടവർക്കും കൃഷിക്കാർക്കും വേണ്ടി അവരൊന്നും ചെയ്തില്ലെന്നും മമത പറഞ്ഞു.

ബി.ജെ.പി നേതാക്കൾ സി.എ.എ വിരുദ്ധ പ്രതിഷേധക്കാരെ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ് . സമാധാനക്കാരായ പ്രതിഷേധക്കാരെ ഭയപ്പെടുത്തുന്നതിനാണ് ജാമിഅയിലും ഷഹീൻബാഗിലും വെടിവെപ്പ് നടത്തിയതെന്നും മമത കുറ്റപ്പെടുത്തി. സി‌.എ‌.എക്കെതിരായ സമാധാനപരമായ പ്രക്ഷോഭം രാജ്യത്തുടനീളം ദിനംതോറും വർധിക്കുകയാണ്. സാധാരണക്കാരുടെ പ്രതികരണത്തെ ബി.ജെ.പി ഭയപ്പെടുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ വിദ്വേഷം വളർത്താനും മതപരമായ ധ്രുവീകരണം സൃഷ്ടിക്കാനും ജനങ്ങളോട് വെടിയുതിർക്കാനും ആവശ്യപ്പെടുകയാണ്.

എൻെറ അമ്മയുടെ ജനന സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നിൽ നിങ്ങൾ എന്നെ ഇന്ത്യയിൽ നിന്ന് പുറത്താക്കുമോ?"- മമത കേന്ദ്രത്തെ വെല്ലുവിളിച്ചു. എൻ‌.ആർ.‌സി നടപടികൾ ഭയന്ന് പശ്ചിമ ബംഗാളിൽ മുപ്പതിലധികം ആളുകൾ മരിച്ചതായും അസമിൽ സമാനമായ കാരണത്താൽ നൂറിലധികം പേർ മരിച്ചുവെന്നും അവർ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിൻെറ യാഥാർത്ഥ പ്രശ്നങ്ങൾ മറച്ച് വെച്ച് ചില രാഷ്ട്രീയ പാർട്ടികൾ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സി.‌എ‌.എ നിങ്ങൾക്ക് പൗരത്വം നൽകില്ല, അത് നിങ്ങളെ ഒരു വിദേശിയാക്കും- ഷഹീൻ ബാഗ് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് മമത പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം‘ചൗക്കിദാർ’എന്ന് സ്വയം വിളിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് വ്യത്യസ്തമായി താൻ ജനത്തെ പരിപാലിക്കുകയും അവരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നും മമത ബാനർജി പറഞ്ഞു.

Tags:    
News Summary - BJP Offspring Of Muhammad-Bin-Tughlaq': Bengal CM Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.