എ.എ.പി നേതാക്കളുടെ വാർത്ത സമ്മേളനം
ചണ്ഡീഗഡ്: പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരാൻ ബി.ജെ.പി 20-25 കോടി വാഗ്ദാനം ചെയ്യുന്നതായി എ.എ.പി എം.എൽ.എ. ജലാലാബാദിലെ എ.എ.പി എം.എൽ.എ ഗോൾഡി കംബോജും മറ്റ് രണ്ട് പാർട്ടി നേതാക്കളും നടത്തിയ വാർത്ത സമ്മേളനത്തിലാണ് വെളിപ്പെടുത്തൽ.
ബി.ജെ.പി.യുമായി ബന്ധമുള്ളവരിൽ നിന്ന് തങ്ങൾക്ക് കോളുകൾ ലഭിച്ചെന്നും കൂറുമാറ്റാൻ കോടികൾ വാഗ്ദാനം ചെയ്തെന്നും മൂന്ന് എ.എ.പി നേതാക്കളും ആരോപിച്ചു. കോളുകൾ വന്ന നമ്പറുകളും നേതാക്കൾ പങ്കുവച്ചു. ഇതിൽ ഒരെണ്ണം സൈപ്രസിൽ നിന്നുള്ളതാണെന്ന് ഒരു എം.എൽ.എ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിജയിക്കാതെ ഭൂരിപക്ഷം നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നതിന്‍റെ ഉദാഹരണമാണ് ഇതെന്നും എം.എൽ.എമാർ പറഞ്ഞു.
അതേസമയം, പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള എ.എ.പി എം.പി സുശീൽ കുമാർ റിങ്കു, എം.എൽ.എ ശീതൾ അങ്കുറൽ എന്നിവർ ബി.ജെ.പിയിൽ ചേർന്നു. ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയും മുതിർന്ന നേതാവ് സുനിൽ കുമാർ ജാഖറും ചേർന്നാണ് ഇവരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.