ന്യൂഡൽഹി: ഭരണഘടനയുടെ യഥാർഥ പകർപ്പുതന്നെ ഉപയോഗിക്കണമെന്നും ശ്രീരാമന്റെയും സീതയുടെയും ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ഒഴിവാക്കിയാണ് കോൺഗ്രസ് പിന്നീട് പുറത്തിറക്കിയതെന്നുമുള്ള ബി.ജെ.പി അംഗത്തിന്റെ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. ചൊവ്വാഴ്ച ശൂന്യവേളയിൽ ബി.ജെ.പിയുടെ രാധാമോഹൻ അഗർവാളാണ് വിഷയം ഉന്നയിച്ചത്.
ബി.ജെ.പി അംഗം ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും കോൺഗ്രസ് ഒരു ചിത്രവും നീക്കം ചെയ്തിട്ടില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബി.ജെ.പി അംഗത്തിനെതിരെ മറ്റു കോൺഗ്രസ് അംഗങ്ങളും പ്രതിഷേധം ഉയർത്തി. ഇതോടെ സഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ബി.ജെ.പി അംഗത്തെ പിന്തുണച്ച് രംഗത്തുവന്നു.
22 മിനിയേച്ചറുകൾ ഉൾപ്പെടുന്ന, ശിൽപികൾ ഒപ്പിട്ട ഭരണഘടന മാത്രമാണ് ആധികാരിക പതിപ്പെന്ന് ധൻഖർ പറഞ്ഞു. മഹത്തായ ഭൂതകാലത്തെക്കുറിച്ച് ഇന്ത്യക്കാർ അറിയാൻ ആഗ്രഹിക്കാത്തതിനാലാണ് മുൻ കോൺഗ്രസ് സർക്കാർ ചിത്രങ്ങൾ നീക്കംചെയ്തതെന്ന് സഭ നേതാവ് ജെ.പി. നഡ്ഡയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.