അരവിന്ദ്​ കെജ്​രിവാൾ ഭീകരവാദിയെന്ന്​; ബി.ജെ.പി എം.പിക്ക്​ വീണ്ടും വിലക്ക്​

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തുന്നതിൽ നിന്ന്​ ബി.ജെ.പി എം.പി പർവേശ്​ വർമയെ വീണ്ടും വിലക്കി. ഇന്ന്​ മു തൽ 24 മണിക്കൂർ നേരത്തേക്കാണ്​ വിലക്ക്​. വിലക്ക്​ കാരണം ഡൽഹി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൻെറ അവസാന ദിവസമായ വ്യാഴാ ഴ്​ച പർവേശ്​ വർമക്ക്​ പ്രചാരണത്തിന്​ ഇറങ്ങാൻ കഴിയില്ല. ഡൽഹി മുഖ്യമന്ത്രി ​അരവിന്ദ്​ കെജ്​രിവാളിനെ ഭീകരവാദി എന്ന്​ വിളിച്ചതിനാണ്​ വിലക്ക്​ ഏർപ്പെടുത്തിയതെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു.

പാർലമ​​െൻറ്​ വളപ്പിലെ ഗാന്ധി സ്​മാരകത്തിൽ നടന്ന ധർണയിൽ പ​ങ്കെടുക്കവെയാണ്​ പർവേശ് കെജ്​രിവാളിനെ ഭീകരവാദിയെന്ന്​ വിളിച്ചത്​. ‘ഞാൻ കെജ്​രിവാളിനെ ഒരു ഭീകരവാദിയെന്നാണ്​ വിളിക്കുക​. കാരണം അദ്ദേഹം ഡൽഹിയിലെ ജനങ്ങൾക്ക്​ തോക്ക്​ കൊടുക്കുന്നു.’ ​ എന്നായിരുന്നു പർവേശിന്‍റെ പ്രസ്താവന. ബി.ജെ.പിയുടെ സ്​റ്റാർ ക്യാമ്പയിനറായ പർവേശ്​ വർമ്മയെ വിദ്വേഷ പ്രസംഗം നടത്തിയതി​​​െൻറ പേരിൽ കഴിഞ്ഞാഴ്​ച ഇയാൾക്ക്​ 96 മണിക്കൂർ വിലക്കേർപ്പെടുത്തിയിരുന്നു.

Tags:    
News Summary - BJP MP Parvesh Verma Again Banned From Campaigning For Delhi Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.