പരിശോധനയിൽ നിന്ന് ഒഴിവാകാന്‍ ഒളിച്ച് നടക്കുന്ന തബ്‍ലീഗുകാരെ വെടിവച്ചുകൊല്ലണം -ബി.ജെ.പി എം‌.എൽ‌.എ

ബെംഗളൂരു: കോവിഡ് 19 പരിശോധനയിൽ നിന്ന് ഒഴിവാകാന്‍ ഒളിച്ച് നടക്കുന്ന തബ്‍ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത ്തവരെ വെടിവച്ചുകൊല്ലുന്നതില്‍ തെറ്റില്ലെന്ന് കർണാടക ബി.ജെ.പി എം‌.എൽ‌.എ. രേണുകാചാര്യ. വാര്‍ത്ത ഏജന്‍സിയായ എ.എന് ‍.ഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തബ്‌ലീഗുകാര്‍ കോവിഡ് വാഹകരാണ്. അവര്‍ നേരെ ആശുപത്രികളില്‍ ചികില്‍സ തേടണം. ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്‌ലീഗുകാരുണ്ട്. അവരെ വെടിവച്ചു കൊല്ലുന്നതിലും തെറ്റില്ല.’ എം.എല്‍.എ പറഞ്ഞു. അവര്‍ പരോക്ഷമായി ഭീകരപ്രവർത്തനമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിരീക്ഷണത്തിലിരിക്കെ മോശമായി പെരുമാറുന്ന തബ്‌ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ വെടിവച്ചുകൊല്ലണമെന്ന് എം.എന്‍.എസ് നേതാവ് രാജ് താക്കറെ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

എന്നാല്‍ കുറച്ചുപേരുടെ തെറ്റിന് മുഴുവൻ സമൂഹത്തെയും കുറ്റപ്പെടുത്തുന്നത് തെറ്റാണെന്നും എം‌.എൽ‌.എ. രേണുകാചാര്യ. കൂട്ടിച്ചേർത്തു. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായാണ് എം.പി രേണുകാചാര്യ. അതേസമയം, ഒരു ഒറ്റപ്പെട്ട സംഭവത്തിന്‍റെ പേരില്‍ മുസ്ലീം സമുദായത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തിങ്കളാഴ്ച വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - bjp-mla-mp-says-not-wrong-to-shoot-hiding-attendees-of-tablighi-jamaat-event-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.