ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കാം; മോദി പ്രധാനമന്ത്രിയാവില്ല- പവാർ

ന്യൂഡൽഹി: 2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും നരേന്ദ്രമോദി പ്രധാനമന്ത്രിയാവി ല്ലെന്ന്​ എൻ.സി.പി നേതാവ്​ ശരത്​ പവാർ. മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്​ താൻ പ്രതീക്ഷിക്കുന്നില്ലെന്ന്​ പവാർ പറഞ്ഞു. ബി.ജെ.പി ലോക്​സഭയിലെ വലിയ ഒറ്റകക്ഷിയായാലും മറ്റ്​ പാർട്ടികളുടെ സഹായമില്ലാതെ അവർക്ക്​ സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നും പവാർ വ്യക്​തമാക്കി.

ബി.ജെ.പിയെ പിന്തുണക്കുന്ന മറ്റ്​ പാർട്ടികളുടെ അഭിപ്രായം കൂടി പരിഗണിച്ച്​ മാത്രമേ പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ 283 സീറ്റുകളാണ്​ ബി.ജെ.പിക്ക്​ കിട്ടിയത്​. എൻ.ഡി.എ സഖ്യത്തിന്​ 326 സീറ്റുകൾ കിട്ടി.

ഏഴ്​ ഘട്ടങ്ങളിലായാണ്​ രാജ്യത്ത്​ ഇക്കുറി തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ലോക്​സഭ തെരഞ്ഞെടുപ്പിൽ പവാർ മൽസരിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - BJP May Be Largest Party-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.