ഇൻഡോർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ വെടിവെക്കാൻ ഉത്തരവിടുന്ന ബി.ജെ.പി സർക്കാർ പാകിസ്താൻ പൗരന് പത്മശ്രീ നൽകുകയാണെന്ന് ബോളിവുഡ് നടി സ്വര ഭാസ്കർ. മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകുമെന്ന ന ിയമം മതേതരമായ ഭരണഘടനയെ വഞ്ചിക്കുന്നതാണെന്നും സ്വര ഭാസ്കർ പറഞ്ഞു. ഇൻഡോറിൽ നടന്ന ‘ഭരണഘടനയെ രക്ഷിക്കൂ, രാജ്യ ത്തെ രക്ഷിക്കൂ’ എന്ന പേരിൽ നടത്തിയ സി.എ.എ പ്രതിഷേധറാലിയിൽ സംസാരിക്കുകയായിരുന്നു താരം.
അഭയാർഥികൾക്ക് പൗരത്വം നൽകുന്നതും നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റു ചെയ്യുന്നതുമായ നിയമം നേരത്തെ നിലവിലുള്ളതാണ്. പാകിസ്താൻകാരനായ അദ്നാൻ സമിക്ക് ഇന്ത്യ പൗരത്വം നൽകുകയും പത്മ ശ്രീക്കായി തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. ഇൗ സാഹചര്യത്തിൽ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുക എങ്ങനെയാണെന്നും സ്വര ഭാസ്കർ ചോദിച്ചു.
സി.എ.എ വിരുദ്ധ പ്രതിഷേധം നടത്തുന്നവർക്കെതിരെ ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും മർദിക്കുകയും ചെയ്യുന്നു. അതേസമയം പാകിസ്താനിക്ക് രാജ്യത്തിെൻറ ബഹുമതിയായ പത്മശ്രീ നൽകുകയും ചെയ്യുന്നു. സർക്കാർ ജനങ്ങളെ തുക്െഡ സംഘങ്ങളെന്നും ദേശദ്രോഹികളെന്നും മുദ്രകുത്തുന്നു.
സർക്കാർ പാകിസ്താനുമായി പ്രണയത്തിലാണ്. എല്ലാ കാര്യങ്ങളും പാകിസ്താനുമായി ഉപമിക്കുന്നു. ചിലർ നാഗ്പൂരിലിരുന്ന് ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുകയാണെന്നും സ്വര വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.