സിൻഹക്ക് സീറ്റില്ല​ പകരം രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: പട്​ന സിറ്റി മണ്ഡലത്തിൽ ബി.ജെ.പി നേതാവ്​ ശത്രുഘ്​നൻ സിൻഹക്ക്​ പകരം രവിശങ്കർ പ്രസാദ്​ മൽസരിക്കുമെന് ന്​ റിപ്പോർട്ട്​. കഴിഞ്ഞ ദിവസം സ്ഥാനാർഥികളെ നിശ്​ചയിക്കാൻ ചേർന്ന ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമ്മിറ്റിയിലാണ്​ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്​.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായും കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പ​െങ്കടുത്തിരുന്നു. പല പ്രതിസന്ധി ഘട്ടങ്ങളിലും സിൻഹയുടെ പരിചയസമ്പത്ത്​ ബി.ജെ.പിക്ക്​ തുണയായിരുന്നു. രാജ്യസഭ എം.പി ആർ.കെ സിൻഹയേയും ഇൗ സീറ്റിലേക്ക്​ പരിഗണിക്കുന്നുണ്ട്​.

ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോഡിയും പാർട്ടി ബിഹാർ ഘടകത്തി​​​​െൻറ മേധാവി നിത്യാനന്ദ്​ റായും കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ പ​െങ്കടുത്തിരുന്നു.

Tags:    
News Summary - BJP likely to replace Shatrughan Sinha with Ravi Shankar Prasad-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.