പഴയ ഹൈദരാബാദ്​ മിനി പാകിസ്​താനെന്ന്​; എം.എൽ.എക്കെതിരെ കേസ്​

ഹൈദരാബാദ്​: പഴയ കാലത്തെ ഹൈദരാബാദ്​ നഗരം മിനി പാകിസ്​താനെന്ന്​ പരാമർശിച്ച  എം.എൽ.എക്കെതിരെ കേസ്​. ബി.ജെ.പി എം.എൽ.എ രാജാസിങ്​ ലോധാണ്​ കഴിഞ്ഞ ദിവസം നടന്ന ടിവി അഭിമുഖത്തിനിടെ വിവാദ പരാമർ​ശം നടത്തിയത്​. 

താൻ സ്വകാര്യ സേനക്ക്​ രൂപം നൽകിയിട്ടുണ്ടെന്നും മറ്റുള്ള​വരോട്​ പോരാടുന്നതിന്​ യുവാക്കൾക്ക്​ മാരകായുധങ്ങൾ ഉപയോഗിച്ച്​ പരിശീലനം നൽകുന്നുണ്ടെന്നും ഇയാൾ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. തെലുങ്കാനയിലെ ഗോഷമഹൽ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്​ രാജാ സിങ്​.

എം.എൽ.എയുടെ പരാമർശം പൊതുസമൂഹത്തിൽ വിദ്വേഷമുണ്ടാക്കാനും ക്രമസമാധാനം തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സെക്ഷൻ 153 എ ​പ്രകാരം കേസെടുത്തതായും പൊലീസ്​ കമീഷണർ അറിയിച്ചു. 

ആയുധ പരിശീലനം നടത്തിയതിനും വിവാദ പ്രസംഗം നടത്തിയതിനും ദാരാസാഗ്​ ജിഹാദൂ ഷാദത്​ നേതാവ്​ മുഹമ്മദ്​ അബ്​ദുൽ മജീദിനെതിരെയും പൊലീസ്​ കേസെടുത്തിട്ടുണ്ട്​.


 

Tags:    
News Summary - bjp legislator Raja Singh Lodh, old city of Hyderabad as "mini Pakistan"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.