Posted On
date_range Updated On
date_range ഡൽഹിയിൽ ബി.ജെ.പി നേതാവിനെയും സുരക്ഷ ഉദ്യോഗസ്ഥനെയും വെടിവെച്ച് കൊന്നു
ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിൽ ബി.ജെ.പി നേതാവിനെയും അദ്ദേഹത്തിെൻറ സുരക്ഷ ഉദ്യോഗസ്ഥനെയും അജ്ഞാതർ വെടിവെച്ച് കൊന്നു. ബി.ജെ.പി നേതാവ് ശിവകുമാറും സുരക്ഷ ഉദ്യോഗസ്ഥനുമാണ് കൊല ചെയ്യപ്പെട്ടത്. നോയിഡയിലെ ബിസാരാഗ് എരിയയിലാണ് വെടിവെപ്പുണ്ടായത്.
ഫോർച്യൂണറിൽ സഞ്ചരിക്കുയായിരുന്ന ശിവകുമാറിന് നേരെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെ തുടർന്ന് കാർ അടുത്തുള്ള ഡിവൈഡറിൽ ഇടിച്ചു.
ശിവകുമാറിനൊപ്പം കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.