ന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് പൊട്ടിക്കരഞ്ഞ് ബി.ജെ.പി നേതാവ് ഷാഷിൽ നമോശി. ഗുൽബർഗിൽ മാധ്യമങ്ങളുടെ മുന്നിലാണ് ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ പൊട്ടിക്കരഞ്ഞത്.
‘ബി.ജെ.പിക്ക് വേണ്ടി വർഷങ്ങളായി ഞാൻ പ്രവർത്തിക്കുന്നു. സ്ഥാനാർഥി പട്ടികയിൽ തെൻറ പേരില്ല. അത് ശരിക്കും ഞെട്ടലുണ്ടാക്കി. എന്താണ് സംഭവിച്ചെതന്നറിയില്ല. പക്ഷെ ഇത് വളരെ വേദനാജനകമാണ്. വാർത്താ സമ്മേളനത്തിൽ നമോശി പറഞ്ഞു.
രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ബി.ജെ.പി തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. എന്നാൽ പട്ടികയിൽ തെൻറ പേരില്ലെന്ന് കണ്ടതോടെയാണ് നമോശി പരസ്യമായി രംഗത്തുവന്നത്. ഷാഷിൽ നമോശിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് അനുയായികൾ പ്രകടനവും റോഡ് ഉപരോധവും നടത്തിയിരുന്നു.
#WATCH: BJP's Shashil Namoshi breaks down, while addressing the media in Kalaburgi, over not being given an election ticket. #KarnatakaElection2018 pic.twitter.com/tXWYctR46S
— ANI (@ANI) April 16, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.