ബസിൽ തൂങ്ങി യാത്ര ചെയ്ത് വിദ്യാർഥികൾ; ബലമായി പിടിച്ചിറക്കി തല്ലി ബി.ജെ.പി നേതാവ്; പിന്നാലെ അറസ്റ്റ്

ചെന്നൈ: ബസിൽ തൂങ്ങി യാത്ര ചെയ്തതിന് വിദ്യാർഥികളെ തല്ലിയ ബി.ജെ.പി നേതാവും നടിയുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. ശനിയാഴ്ച മങ്കാവ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപദ്രവിച്ചതിനും സര്‍ക്കാര്‍ ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ചെന്നൈയിലെ കെറുമ്പാക്കത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം. കുൺട്രത്തൂരിൽ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന തിരക്കേറിയ സ്റ്റേറ്റ് ബസിലാണ് വിദ്യാർഥികൾ ഫുട്ബോർഡിൽ നിന്നുകൊണ്ട് അപകടകരമായ രീതിയിൽ യാത്രചെയ്യുന്നത് രഞ്ജനയുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന രഞ്ജന ബസ് തടഞ്ഞുനിർത്തുകയും കുട്ടികളോട് ബസിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. ചില വിദ്യാർഥികൾ ബസിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ചതോടെ ഇവരെ നടി ബലമായി പിടിച്ചിറക്കുകയും തല്ലുകയുമായിരുന്നു. സംഭവത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബസ് ഡ്രൈവറോട് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും രഞ്ജന പറഞ്ഞു.

ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയതോടെ ഇവരിൽ നിന്നും വാറന്‍റ് ആവശ്യപ്പെടുന്ന ബി.ജെ.പി നേതാവിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. ഏറെ നേരം നീണ്ട തർക്കത്തിന് ശേഷമാണ് നടിയെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

Tags:    
News Summary - BJP leader and actress who forcibly dragged and beat children who was travelling on footboard arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.