Posted On
date_range Updated On
date_range ബി.ജെ.പി എം.പി കോൺഗ്രസിൽ ചേർന്നു
ജയ്പൂർ: രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പി ഹരിഷ് മീണ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനിെല ദൗസയിൽ നിന്നുള്ള എം.പിയാണ് 64കാരനായ മീണ. മുൻ ഡി.ജി.പി കൂടിയായ മീണ 2014ലാണ് ബി.ജെ.പിയിൽ ചേർന്നത്.
തെരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിൽ ബി.ജെ.പിക്കേറ്റ വൻ അടിയാണ് മീണയുടെ കൂറുമാറ്റം. മീണയുടെ സഹോദരൻ നമോ നാരായൺ മീണ കോൺഗ്രസുകാരനാണ്. മീണ വിഭാഗം രാജസ്ഥാനിൽ പ്രബലരാണ്. കിഴക്കൻ രാജസ്ഥാനിലെ വോട്ടർ പട്ടികയിൽ ഭൂരിഭാഗവും മീണകളാണ്.
ബി.ജെ.പിയുടെ മുതിർന്ന നേതാവ് ജശ്വന്ത് സിങ്ങിെൻറ മകനും മുൻ ബി.ജെ.പി എം.എൽ.എയുമായ മാൻവേന്ദ്ര സിങ് കഴിഞ്ഞ മാസം കോൺഗ്രസിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.