കാർഷിക ബിൽ മോദി സർക്കാറി​െൻറ പണക്കാരായ സുഹൃത്തുക്കൾക്ക്​ വേണ്ടിയെന്ന്​ പ്രിയങ്കഗാന്ധി

ന്യൂഡൽഹി: മോദി സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. സർക്കാർ​ കോടീശ്വരൻമാരായ സുഹൃത്തുക്കൾക്ക്​ വേണ്ടിയാണ്​ പുതിയ കാർഷിക ബില്ലുകൾ കൊണ്ടുവന്നത്​. കർഷകർക്ക്​ ഏറ്റവും ബുദ്ധിമുട്ടുള്ള സമയത്ത്​ ഉൽപന്നങ്ങൾക്ക്​ താങ്ങുവില പ്രഖ്യാപിക്കുകയോ സംഭരണത്തിനായുള്ള സംവിധാനങ്ങൾ ​ഒരുക്കി നൽകുകയോ ചെയ്യാതെ ​നേരരെ വിപരീതമായി കാർഷക ദ്രോഹനടപടികളാണ്​ ​ചെയ്യുന്നതെന്ന്​ പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.

''ഇത് കർഷകർക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. താങ്ങുവില പ്രഖ്യാപിച്ചും കർഷകർക്ക്​ സംഭരണ ​​സൗകര്യങ്ങൾ നൽകിയും സർക്കാർ അവരെ സഹായിക്കേണ്ടതായിരുന്നു. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചത്. സമ്പന്നരായ സുഹൃത്തുക്കളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരാണ്​ ബി.ജെ.പി സർക്കാർ ഉത്സാഹം കാണിക്കുന്നത്​ - പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കേന്ദ്രസർക്കാറി​െൻറ കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബ്​, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻ കാർഷിക പ്രക്ഷോഭങ്ങളാണ്​ നടക്കുന്നത്​.

മോദിസർക്കാർ ത​െൻറ ചങ്ങാതിമാരുടെ വ്യാപാരം ഉയർത്തുകയും കർഷകരുടെ ഉപജീവനമാർഗത്തെ ഇല്ലാതാക്കുകയുമാണ്​ ചെയ്യുന്നതെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയും വിമർശിച്ചിരുന്നു.

കാർഷിക​ മേഖലയുമായി ബന്ധപ്പെട്ട്​ മൂന്നു ബില്ലുകളാണ്​ മോദിസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ചത്​. 2020ൽ പുറത്തിറക്കിയ ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ്​ ഫെസിലിറ്റേഷൻ) ബിൽ, ദി ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെൻറ്​ ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ എന്നിവ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്​ തോമറാണ്​ സഭയിൽ അവതരിപ്പിച്ചത്​.അവശ്യവസ്തു ഭേദഗതി ബിൽ 2020, ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീൽ ദാൻവേയും അവതരിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.