ഇംഫാൽ: മണിപ്പൂരിൽ സർക്കാരുണ്ടാക്കാൻ ബി.ജെ.പിക്ക് ഗവർണറുടെ ക്ഷണം. എസ്. ബിരേൻ സിങിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. നാളെ ഉച്ചക്ക് ഒരു മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങും സത്യപ്രതിജ്ഞയിൽ പെങ്കടുക്കും.
നിയമപരമായി ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാൻ അവകാശമുണ്ടെന്ന് നേരത്തെ എസ്. ബിരേൻ സിങ് പറഞ്ഞിരുന്നു. സർക്കാറുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷവും തങ്ങൾക്കുണ്ടെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരുണ്ടാക്കാൻ ബി.ജെ.പിക്ക് ഗവർണറുടെ ക്ഷണം ലഭിച്ചിരിക്കുന്നത്.
ഗോവയിലെ പോലെ മണിപ്പൂരിലെയും ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസാണ്. 28 സീറ്റുകളാണ് കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. 21 എം.എൽ.എമാർ മാത്രമേയുള്ളുവെങ്കിലും ബി.ജെ.പിക്ക് ആത്മവിശ്വാസമേറെയാണ്. 60 അംഗ സഭയിൽ 32 പേരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി ഗവർണറോട് അവകാശമുന്നയിച്ചത്. നാഗ പീപ്ൾസ് ഫ്രൻറിെൻറയും (എൻ.പി.എഫ്) എൻ.പി.പിയുടെയും നാലുവ ീതം അംഗങ്ങളും കോൺഗ്രസ് എം.എൽ.എ ശ്യാംകുമാറും എൽ.ജെ.പി, തൃണമുൽ കോൺഗ്രസ് എം.എൽ.എമാരും പിന്തുണക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. എൻ.പി.എഫിേൻറത് ഒഴികെയുള്ള എം.എൽ.എമാരുമായി ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ടിരുന്നു. ബി.ജെ.പിക്ക് പിന്തുണയേകുമെന്ന് വ്യക്തമാക്കുന്ന എൻ.പി.എഫ് പ്രസിഡണ്ടിെൻറ കത്തും ഗവർണർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.