ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ പ്രതിയായി വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയെയും കുടുംബത്തെയും രാജ്യം വിടാൻ അനുവദിച്ചത് കേന്ദ്രസർക്കാറാണെന്ന ആരോപണവുമായി കോൺഗ്രസ്.
രാഹുൽ ഗാന്ധിയാണ് ട്വിറ്ററിലുടെ ആരോപണം ഉന്നയിച്ചത്. മോദി ഇന്ത്യയെ കൊള്ളയടിക്കുന്നുവെന്ന ഹാഷ്ടാഗോടും തട്ടിപ്പുകാരുടെ രക്ഷപ്പെടൽ േഫാർമുല എന്ന തലക്കെട്ടും കൂടിയാണ് ട്വീറ്റ്.
‘ഉഡാൻ’ എന്നത് മോദി സർക്കാർ ഫാഷനായി ഉപയോഗിച്ച വാക്ക് മാത്രമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജെവാലയും ആരോപിച്ചു. കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കുന്ന പദ്ധതിയുടെ പേരാണ് ഉഡാൻ. ഹിന്ദിയിൽ ഉഡാൻ എന്നാൽ പറക്കുക എന്നാണർഥം. എല്ലാ തട്ടിപ്പുകാർക്കും കൊള്ളയടിച്ച ശേഷം പരിശോധനയില്ലാതെ പറക്കാമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസികൾ പിടിക്കുന്നതിന് തൊട്ടു മുമ്പ് ലളിത് മോദി, വിജയ് മല്യ എന്നിവർ വിദേശത്തേക്ക് രക്ഷപ്പട്ടതിനെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.