ബംഗളൂരു: രണ്ടു മണ്ഡലങ്ങളിലായി ബി.ജെ.പി. സ്ഥാനാർഥികളായി മത്സരിച്ച ദമ്പതികളിൽ ഭാര്യ ജയിച്ചു. വ്യവസായികളായ അന്നാ സാഹേബ് ജോലെയും ഭാര്യ ശശികലയുമാണ് മത്സരിച്ചത്. ചിക്കോടി സദലഗ മണ്ഡലത്തിൽ മത്സരിച്ച അന്ന സാഹേബ് ജോലെക്ക് 80,898 വോട്ടുകളോടെ രണ്ടാമതായി.
91,467 വോട്ട് നേടി കോൺഗ്രസിെൻറ ഗണേഷ് പ്രകാശ് ഹുക്കേരിയാണ് വിജയിച്ചത്. എന്നാൽ, തോൽവിയിലും ഭാര്യ ശശികലയുടെ വിജയത്തിൽ സന്തോഷിക്കുകയാണ് അന്നസാഹേബ്. നിപ്പാണി മണ്ഡലത്തിൽ ശശികല 87,006 വോട്ട് നേടിയാണ് വിജയിച്ചത്. 2013ൽ 22,000 വോട്ടുകൾക്ക് ശശികല ഇവിടെ ജയിച്ചിരുന്നു.
2013ലെ തെരഞ്ഞെടുപ്പിൽ ജനദാദൾ -എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാര സ്വാമിയുടെയും ഭാര്യ അനിത കുമാര സ്വാമിയുടെയുമായിരുന്നു അടുത്തകാലത്ത് കർണാടകത്തിൽ നടന്ന ദമ്പതിപ്പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.