ഗോരഖ്പൂർ: രാജ്യത്ത് വികസനവും ദേശീയതയും പ്രചരിപ്പിക്കുന്നതിനാണ് ബി.ജെ.പി നിലകൊള്ളുന്നതെന്ന് പാർട്ടി നേതാവ് യോഗി ആദിത്യനാഥ്. പാർട്ടിയുടെ ഒരുതരത്തിലുള്ള പ്രചാരണങ്ങളും വർഗീയമായിരുന്നില്ല. ബിജെ പി യുടെ അജണ്ട വികസനമാണ്. കേന്ദ്രത്തിലിരുന്ന് നരേന്ദ്രമോദി രാജ്യത്തെ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ജനങ്ങൾ നോക്കി കാണുന്നുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിൽ വികസന ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ബി.ജെ.പി അധികാരത്തിലെത്തണം. ബി.എസ്.പിയും സമാജ്വാദി പാർട്ടിയും അഴിമതിക്കാരെയും ക്രിമിനലുകളെയുമാണ് സ്ഥാനാർഥികളാക്കി നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
യു.പിയിലെ 49 മണ്ഡലങ്ങളിലായി ആറാംഘട്ട വോെട്ടടുപ്പ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.