വി. നാരായണ സ്വാമിയും ലെഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദരരാജയും

പുതുച്ചേരിയിൽ സർക്കാർ രൂപീകരണത്തിന് മുതിരാതെ ബി.ജെ.പി; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും

പുതുച്ചേരി: വി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് മുന്നണി സർക്കാറിനെ കുതിരക്കച്ചവടത്തിലൂടെ അധികാരത്തിൽ നിന്ന് ഇറക്കിയിട്ടും പുതുച്ചേരിയിൽ സർക്കാർ രൂപീകരണത്തിന് ശ്രമിക്കാതെ ബി.ജെ.പിയും സഖ്യകക്ഷികളും. ബി.ജെ.പി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ലെഫ്റ്റനന്‍റ് ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രപതി ഭരണത്തിനുള്ള ലെഫ്റ്റനന്‍റ് ഗവർണറുടെ കത്തിൽ കേന്ദ്ര മന്ത്രിസഭ ഇന്ന് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി തീരുമാനം. കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച്​ ഭ​ര​ണ​ത്തി​ലേ​റു​ന്ന​ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്നാ​ണ്​ ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

തിങ്കളാഴ്ചയാണ് നാരായണസ്വാമി സർക്കാറിന് സഭയിൽ ഭൂരിപക്ഷം നഷ്ടമായത്. അഞ്ച് കോൺഗ്രസ് എം.എൽ.എമാരും ഒരു ഡി.എം.കെ എം.എൽ.എയും രാജിവെച്ചതോടെയാണ് സർക്കാറിന് ഭൂരിപക്ഷം നഷ്ടമായത്. ഇവരിൽ രണ്ട് പേർ ബി.ജെ.പിയിൽ ചേർന്നുകഴിഞ്ഞു. മറ്റുള്ളവരും ബി.ജെ.പിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാ​ഷ്​​ട്ര​പ​തി​ഭ​ര​ണം ആ​റു മാ​സ​ക്കാ​ലം​വ​രെ നീ​ട്ടി​ക്കൊ​ണ്ടു​പോ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​നാ​ണ്​ ബി.​ജെ.​പി ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളു​ടെ നീ​ക്കം. രാ​ഷ്​​ട്ര​പ​തി​ഭ​ര​ണ​കാ​ല​യ​ള​വി​ൽ കൂ​ടു​ത​ൽ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ർ​ജി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ഉ​ട​ന​ടി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​യാ​ൽ കോ​ൺ​ഗ്ര​സ്-​ഡി.​എം.​കെ മു​ന്ന​ണി സ​ഹ​താ​പ​ത​രം​ഗ​ത്തി​ലൂ​ടെ നേ​ട്ട​മു​ണ്ടാ​ക്കി​യേ​ക്കു​മെ​ന്നും ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ ആ​ശ​ങ്ക​യു​ണ്ട്.

Tags:    
News Summary - BJP, Allies Won't Stake Claim In Puducherry, President's Rule Likely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.