ബിജു ജനതാദൾ എം.എൽ.എ ബി.ജെ.പിയിൽ

ഭുവനേശ്വർ: ബിജു ജനതദൾ എം.എൽ.എ സമീർ രഞ്ജൻ ദാഷ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമൽ, വിജയ് പാൽ സിങ് തോമാർ എന്നിവർ ചേർന്ന് ദാഷിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. മൂന്ന് തവണ എം.എൽ.എയായ ദാഷിന് ബി.ജെ.ഡി ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചിരുന്നു.

ബി.ജെ.ഡി നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടാണ് ബി.ജെ.പിയിൽ ചേരുന്നതെന്നും നിമാപാറ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി പ്രവതി പരിദയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2006 മുതൽ പാർട്ടിക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചിരുന്നു.

ഇപ്പോൾ നേതൃത്വത്തിന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി തോന്നുന്നു. അതിനാൽ പാർട്ടിയിൽനിന്ന് രാജിവെക്കുകയാണെന്നും വിഡിയോ സന്ദേശത്തിൽ ദാഷ് പറഞ്ഞു.

Tags:    
News Summary - BJD MLA Samir Dash joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.