ബാലിക ഡെങ്കി പനി ബാധിച്ചു മരിച്ചു: ആശുപത്രി ബിൽ 18 ലക്ഷം

ന്യൂഡൽഹി: ഡെങ്കിപനി ബാധിച്ച്​ മരിച്ച ബാലികയുടെ കുടുംബത്തിന്​ ഗുഡ്​ഗാവിലെ ഫോർട്ടിസ്​ ആശുപത്രി നൽകിയ ബിൽ  18 ലക്ഷത്തി​​േൻറത്​. ബിൽ തുക ചർച്ചയായതോടെ സംഭവം അന്വേഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഉത്തരവിട്ടു. ആശുപത്രിയില്‍ നിന്ന് ലഭിച്ച ബില്ലി​​െൻറ ചിത്രം പകര്‍ത്തി കുട്ടിയുടെ പിതാവി​​െൻറ സുഹൃത്ത് ട്വീറ്റ്​ ചെയ്​തതോടെയാണ്​ വിഷയം ചർച്ചയായത്​. തുടർന്ന്​ സംഭവത്തി​​െൻറ വിശദാംശങ്ങൾ അറിയിക്കാനും അന്വേഷിക്കു​െമന്നും മന്ത്രി അറിയിക്കുകയായിരുന്നു. 

ആഗസ്​റ്റ്​ 31 നാണ്​ ഡൽഹി ദ്വാരക സ്വദേശിയായ  ഏഴുവയസുകാരി ആദ്യ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. സെപ്​തംബർ 14 ന്​ ആദ്യ മരണപ്പെട്ടു. കുട്ടിയുടെ മരണത്തിന് പിന്നാലെ ആശുപത്രിയില്‍ അടയ്‌ക്കേണ്ട തുകയുടെ ബില്ലായി ആവശ്യപ്പെട്ടത് 18 ലക്ഷം രൂപ. പതിനഞ്ചു ദിവസത്തെ ചികിത്സക്കിടെ ഉപയോഗിച്ചതെന്ന്​ കാണിച്ച്​ 660 സിറിഞ്ച്, 2700 ഗ്ലൗസ് എന്നിവയുടെ തുകയും ബില്ലിൽ ഇടാക്കിയിട്ടുണ്ട്.

ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേതുടര്‍ന്ന് ആദ്യയെ 15 ദിവസം കുട്ടികളുടെ അത്യാഹിത വിഭാഗത്തില്‍ കിടത്തുകയും ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളില്‍ ആദ്യ സാധാരണ നിലയില്‍ എത്തുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയെങ്കിലും അതുണ്ടായില്ല.

നാല് ദിവസത്തിന് ശേഷം കുട്ടിക്ക് തലച്ചോറിന് അസുഖമുണ്ടെന്ന് സംശയം പറഞ്ഞ് സിടി/എംആര്‍ഐ സ്‌കാനിങിന് നടത്തിയെന്ന് അറിയിക്കുകയും ചെയ്തതായി മരിച്ച ആദ്യയുടെ പിതാവ് ജയന്ത് സിങ് പറഞ്ഞു. കുട്ടിക്ക് നല്‍കാന്‍ വില കൂടിയ ബ്രാന്‍ഡഡ് മരുന്നകള്‍ വാങ്ങിപ്പിച്ചിരുന്നതായും 500 രൂപയുടെ മരുന്നി​​െൻറ സ്ഥാനത്ത് 3500 രൂപയുടേതാണ് വാങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശരീരം മരുന്നുകളോട്​ പ്രതികരിക്കാതിരുന്നിട്ടും മൂന്നുദിവസം വ​െൻറിലേറ്ററിൽ കിടത്തിയെന്നും  വീട്ടുകാർ ആരോപിച്ചു. 

ബില്ല് വന്നപ്പോള്‍ മരുന്നിന് മാത്രം നാല് ലക്ഷം രൂപയും ഗ്ലൗസിന് 2.7 ലക്ഷം രൂപയുമാണ് ഈടാക്കിയത്. കൂടുതൽ പണം ഇൗടാക്കിയിട്ടും ചില ദിവസങ്ങളില്‍ കുട്ടിയെ നോക്കാന്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് ആരോപിച്ചു. ഇന്‍ഷൂറന്‍സ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എല്ലാ ദിവസവും ബില്ല് അടപ്പിച്ചിരുന്നു. സെപ്​തംബർ 14 ആയപ്പോഴാണ് കുട്ടിയുടെ തലച്ചോറിന് 80 ശതമാനം രോഗബാധയുണ്ടെന്നും 15 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയക്ക്​ കുട്ടിയെ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും  പിതാവ്​ പറഞ്ഞു. 

എന്നാൽ  എല്ലാ മെഡിക്കൽ മാനദണ്ഡങ്ങളും പാലിച്ച്​ കുട്ടിക്ക്​ സാധ്യമായ ചികിത്സ നൽകിയിരുന്നതായി ആശുപത്രി അധികൃതർ പ്രതികരിച്ചു. 

Tags:    
News Summary - Billed 18 Lakhs By Fortis Hospital, Alleges Family Of 7-Year-Old Who Died- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.