ബിൽ ഗേറ്റ്‌സ് മോദിയെ സന്ദർശിച്ചു; എ.ഐ, കാലാവസ്ഥ വിഷയങ്ങൾ ചർച്ച ചെയ്തു

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും കോടീശ്വരനുമായ ബിൽ ഗേറ്റ്‌സ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. എ.ഐ, കാലാവസ്ഥ വിഷയങ്ങൾ അടക്കം വിഷയങ്ങൾ ചർച്ച ചെയ്തു ചർച്ച വളരെ ആവേശകരമായിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. തങ്ങൾക്കിടയിൽ ചർച്ച ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.

പൊതുനന്മയ്ക്ക് വേണ്ടിയുള്ള എ.ഐയെക്കുറിച്ചാണ് തങ്ങൾ സംസാരിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, കൃഷി, ആരോഗ്യം, കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ എന്നിവയിലുണ്ടയ നവീകരണത്തെ കുറിച്ചും ഒപ്പം ഇന്ത്യയിൽ നിന്ന് നമുക്ക് എങ്ങനെ ലോകത്തിന് പാഠം പകരാം എന്നീ കാര്യങ്ങളും ചർച്ചയിൽ വന്നതായി ബിൽ ​ഗേറ്റ്സ് പറഞ്ഞു.

തീർച്ചയായും അത്ഭുതകരമായ കൂടിക്കാഴ്ചയാണ് നടന്ന​െതന്ന് മോദി പറഞ്ഞു. നമ്മുടെ ഗ്രഹത്തെ മികച്ചതാക്കുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുകയും ചെയ്യുന്ന മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ എല്ലായ്പ്പോഴും സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Tags:    
News Summary - Bill Gates met Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.