നോയിഡ: മോഷ്ടിച്ച പഴ്സിലെ എ.ടി.എം കാർഡിലെ പിൻ നമ്പർ ചോദിക്കാനായി തിരിച്ചെത്തിയ മോഷ്ടാക്കൾ പൊലീസ് പിടിയിൽ. ബുധനാഴ്ച രാത്രി ഉത്തർപ്രദേശ് നോയിഡയിൽ ഗാർഹി ചൗഖന്ധി വില്ലേജ് റോഡിലാണ് സംഭവം.
രാത്രി ഭക്ഷണം കഴിക്കാനെത്തിയ വ്യക്തിയെ തോക്കിൻമുനയിൽ ഭീഷണിപ്പെടുത്തി ബൈക്കിലെത്തിയ മോഷ്ടാക്കൾ പഴ്സും മൊബൈൽ ഫോണും കവരുകയായിരുന്നു. പഴ്സിൽ പണവും ഡ്രൈവിങ് ലൈസൻസും ആധാർ കാർഡും എ.ടി.എം കാർഡുമുണ്ടായിരുന്നു. കവർച്ചക്ക് ശേഷം കടന്നുകളഞ്ഞ രണ്ടംഗ സംഘം അൽപ്പ സമയത്തിന് ശേഷം എ.ടി.എം കാർഡിെൻറ പിൻ നമ്പർ ചോദിക്കാൻ തിരിച്ചെത്തി. നമ്പർ വാങ്ങി മടങ്ങിയ ഉടൻ മോഷണത്തിനിരയായ വ്യക്തി പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് റോഡുകളെല്ലാം അടച്ച് പൊലീസ് ബൈക്ക് യാത്രക്കാർക്കായി വ്യാപകതിരച്ചിൽ നടത്തുകയായിരുന്നു. പരിശോധനക്കായി കൈകാണിച്ച പൊലീസിന് നേരെ മോഷ്ടാക്കൾ വെടിയുതിർത്തതായും പൊലീസ് പറയുന്നു. പൊലീസ് തിരിച്ചു നടത്തിയ വെടിവെപ്പിൽ മോഷ്ടാക്കൾക്ക് പരിക്കേൽക്കുകയും ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഡി.സി.പി ചന്ദേർ പറഞ്ഞു.
പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. 25 വയസ് പ്രായം വരുന്ന ഗൗരവ് സിങ്, സദാനന്ദ് എന്നിവരാണ് പൊലീസിെൻറ പിടിയിലായത്. ഇവരിൽനിന്ന് പഴ്സും പണവും എ.ടി.എം കാർഡും കണ്ടെടുത്തതായും ഇവരുടെ കൈവശമുണ്ടായിരുന്ന തോക്കും ബൈക്കും കണ്ടുകെട്ടിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.