ബൈക്കില്‍ കഞ്ചാവ് കടത്തിയ യുവാവ് ലോറിക്കടിയില്‍ പെട്ട് മരിച്ചു 

മംഗളൂരു: തൊക്കോട്ട് ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പെട്ട് മരിച്ചു. കെ.സി.റോഡിലെ സലീമാണ്(30)വ്യാഴാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. മംഗളൂരു നഗരത്തില്‍ തലപ്പാടിയിലേക്ക് പോവുകയായിരുന്ന യുവാവ് ബാലന്‍സ് തെറ്റി ലോറിക്കടിയില്‍ വീഴുകയായിരുന്നു. പിന്‍ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട തല ഹെല്‍മെറ്റ് ഉള്‍പ്പെടെ ചതഞ്ഞ് തല്‍ക്ഷണം മരിച്ചു. പരിശോധനയില്‍ കഞ്ചാവുപൊതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Bike Accident Manglore Lorry-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.