Posted On
date_range Updated On
date_range പാക് സ്വദേശികളോട് 48 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞു പോകാനാവശ്യപ്പെട്ട് രാജസ്ഥാൻ
ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനിർ ജില്ലയിൽ നിന്ന് പാകിസ്താൻ സ്വദേശികൾ 48 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന ് ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിെൻറ ഉത്തരവ്. പുൽവാമ ഭീകരാക്രമണത്തിൽ 40 ജവാൻമാരുടെ ജീവൻ നഷ്ടമായതിന ു പിറകെയാണ് ബിക്കാനിർ ഭരണകൂടം ഉത്തരവിറക്കിയത്. ജില്ലിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ഒരു ഇന്ത്യൻ പൗരൻമാരും പാകിസ്താനികൾക്ക് ജോലി നൽകരുെതന്നും പാകിസ്താനുമായി നേരിേട്ടാ അല്ലാതെയോ വ്യാപാരത്തിൽ ഏർപ്പെടരുതെന്നും ഉത്തരവിൽ പറയുന്നു.
പാകിസ്താനെ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുത്തുമെന്ന് ഇന്ത്യൻ സർക്കാർ പറഞ്ഞിരുന്നു. പാകിസ്താന് നൽകിയ അതിപ്രിയ രാഷ്ട്രപ പദവിയും ഇന്ത്യ പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.