ഭുബനേശ്വർ: ഒഡിഷയിലെ ഭരണകക്ഷിയായ ബിജു ജനതാ ദൾ(ബി.ജെ.ഡി)എം.പിയും നേതാവുമായ ബൈജയന്ത് ജയ് പാണ്ഡെ പാർട്ടി വിട്ടു. മുഖ്യമന്ത്രി നവീൻ പട്നായിക്കുമായുണ്ടായ അസ്വാരസ്യമാണ് രാജിയിലേക്കു നയിച്ചത്.
തീവ്രമായ മനോവേദനയോടെയും വിഷമത്തോടെയുമാണ് ബി.ജെ.ഡി വിടുന്നെതന്നും തെൻറ തീരുമാനം ലോക്സഭ സ്പീക്കറെ അറിയിക്കുമെന്നും അദ്ദേഹം നവീൻ പട്നായിക്കിനെഴുതിയ കത്തിൽ വ്യക്തമാക്കി.
2000 മുതൽ ജയ് പാണ്ഡെ ബി.ജെ.ഡി എം.പിയാണ്. കേന്ദ്രപഡ ലോക്സഭ മണ്ഡലത്തിലെ എം.പിയാണ് ഇദ്ദേഹം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ജനുവരി 24ന് ഇദ്ദേഹത്തെ പാർട്ടി പാർലമെൻറ് അംഗത്വത്തിൽ നിന്ന് സസ്പെൻറ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.