വായിൽ 82 പല്ലുകളുമായി 17കാരൻ, പല്ലുകളെടുക്കാൻ നടത്തിയ മൂന്നുമണിക്കൂർ ശസ്ത്രക്രിയ ഫലംകണ്ടു

പറ്റ്ന: കേട്ടാൽ വിശ്വസിക്കില്ല, 17കാരന്‍റെ വായിൽ ഉണ്ടായിരുന്നത് 82 പല്ലുകൾ. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് അഞ്ച് വർഷങ്ങളായി യുവാവ് അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായത്.

17കാരനായ നിതീഷ് കുമാറിന് കോംപ്ലക്സ് ഒഡന്‍റോമ എന്ന അപൂർവ രോഗമായിരുന്നു ബാധിച്ചത്. ബിഹാറിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരാണ് നിതീഷ് കുമാറിന്‍റെ രോഗം കണ്ടെത്തി ചികിത്സിച്ചത്. വർഷങ്ങളായി ശരിയായ ചികിത്സ ലഭിക്കാത്തതിനാൽ നിതീഷിന്‍റെ രോഗം ഗുരുതമായ അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.


മുഖത്തിന്‍റെ ആകൃതി നഷ്ടപ്പെട്ട അവസ്ഥയിലാണ് നിതീഷ് മെഡിക്കൽ കോളജിൽ എത്തിയത്. ഇവിടെ വെച്ച് നടത്തിയ എക്സ്റേയിലാണ് നിതീഷിന്‍റെ വായിൽ 82 പല്ലുകളുണ്ടെന്ന് മനസ്സിലായത്. പ്രായപൂർത്തിയായ ആളുകൾക്ക് 32 പല്ലുകളാണ് ഉണ്ടാകുക.

താഴത്തെ നിരയിൽ മാത്രം നിതീഷിന് 50 പല്ലുകൾ ഉണ്ടായിരുന്നു. വായുടെ അടിഭാഗത്ത് വളർന്ന പല്ലുകൾ യുവാവിന്‍റെ മുഖത്തിന്‍റെ ആകൃതിയും നഷ്ടപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മോണകൾ ചലിപ്പിക്കാൻ കഴിയുന്നുണ്ടെന്ന് നിതീഷ് പറഞ്ഞു. 

Tags:    
News Summary - Bihar teenager with rare tumour has 82 teeth removed from his jaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.